യുദ്ധം അവസാനിപ്പിക്കാൻ 3 നിബന്ധനകളുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഇറാന്റെ പരമാധികാരം അംഗീകരിക്കണം. നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണം. ഭാവിയിൽ സംഘർഷങ്ങളുണ്ടാകാതിരിക്കാൻ രാജ്യാന്തരതലത്തിലെ ഉറപ്പ്.
യുദ്ധം അവസാനിപ്പിക്കാനുള്ള നിബന്ധനകളോട് യുഎസും ഇസ്രയേലും പ്രതികരിച്ചിട്ടില്ല. അതിനിടെ, ഇറാഖിലെ തുറമുഖത്തിൽ രണ്ട് വിദേശ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായി. ഒരാൾ മരിച്ചതായും 38 പേരെ രക്ഷപ്പെടുത്തിയതായും ഇറാഖ് സൈന്യം അറിയിച്ചു. ഇറാഖിന്റെ സമുദ്രപരിധിയിലാണ് ആക്രമണം ഉണ്ടായത്. ഇറാനിയൻ ബോട്ടുകളാണ് ആക്രമണത്തിനു പിന്നിെലന്ന് ഇറാഖ് അധികൃതർ റോയിട്ടേഴ്സിനോട് പറഞ്ഞു.