Drisya TV | Malayalam News

സംസ്ഥാനത്ത് ചൂട് കനക്കുന്നു,എട്ട് ജില്ലകളിൽ യെലോ അലർട്ട് 

 Web Desk    11 Mar 2026

സംസ്ഥാനത്ത് ചൂട് കനക്കുന്നു. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്.

മാർച്ച് 11, 12 തീയതികളിൽ കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും പാലക്കാട്, കാസർകോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 °C വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ അറിയിപ്പ്. ഈ ജില്ലകളിൽ ചൂടും അസ്വസ്‌ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

  • Share This Article
Drisya TV | Malayalam News