Drisya TV | Malayalam News

കേരളത്തിലെ വിവിധ ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തി,ജാഗ്രതാ നിർദേശം 

 Web Desk    2 Mar 2026

കേരളത്തിലെ വിവിധ ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ അൾട്രാവയലറ്റ് സൂചിക അപകടകരമായ നിലയിലേക്ക് ഉയർന്നിട്ടുണ്ട്. ഏറ്റവും ഉയർന്ന വികിരണം: കോന്നി(പത്തനംതിട്ട), ചങ്ങനാശേരി(കോട്ടയം), പൊന്നാനി(മലപ്പുറം) എന്നിവിടങ്ങളിലാണ്. ഇവിടെ യുവി ഇൻഡക്സ് 7 രേഖപ്പെടുത്തി.

കൊട്ടാരക്കര(കൊല്ലം), കളമശേരി(എറണാകുളം), തൃത്താല(പാലക്കാട്), ബേപ്പൂർ(കോഴിക്കോട്), മാനന്തവാടി(വയനാട്) എന്നീ സ്ഥലങ്ങളിൽ സൂചിക 6 ആയതിനാൽ ‘മഞ്ഞ അലർട്ട്’ പ്രഖ്യാപിച്ചു. തിരുവനന്തപുരം(വിളപ്പിൽശാല), ആലപ്പുഴ(ചെങ്ങന്നൂർ), ഇടുക്കി(മൂന്നാർ), തൃശൂർ (ഒല്ലൂർ), കണ്ണൂർ(ധർമ്മടം), കാസർകോട്(ഉദുമ) എന്നിവിടങ്ങളിൽ സൂചിക 4 മുതൽ 5 വരെയാണ്. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ഇതു സൂര്യാതപം, ചർമരോഗങ്ങൾ എന്നിവയ്ക്കു കാരണമായേക്കാം.

  • Share This Article
Drisya TV | Malayalam News