Drisya TV | Malayalam News

നിർണായക ചർച്ച; നരേന്ദ്ര മോദി – മാർക് കാർണി കൂടിക്കാഴ്ച നടത്തുന്നു

 Web Desk    2 Mar 2026

ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി മാർക് കാർണിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നു. ഹൈദരാബാദ് ഹൗസിൽ രാവിലെ 10.45 മുതൽ നിർണായകമായ പ്രതിനിധിതല ചർച്ചകൾ നടക്കുന്നുണ്ട്. 

വ്യാപാരം, നിക്ഷേപം, ഊർജം എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം കൃഷി, വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളിലെ പുതിയ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. കഴിഞ്ഞ വർഷം മാർച്ചിൽ അധികാരമേറ്റ ശേഷം മാർക് കാർണി നടത്തുന്ന ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഫെബ്രുവരി 27നു മുംബൈയിലെത്തിയ അദ്ദേഹം ഇന്നു ഡൽഹിയിലെ ഔദ്യോഗിക പരിപാടികൾക്കു ശേഷം ഓസ്ട്രേലിയയിലേക്കു തിരിക്കും.

  • Share This Article
Drisya TV | Malayalam News