Drisya TV | Malayalam News

ലൈസൻസ് പുതുക്കി നൽകുന്നതിൽ പ്രായപരിധി പരിഗണിക്കുമെന്ന് മന്ത്രി ഗണേഷ്‌കുമാർ

 Web Desk    18 Feb 2026

ലൈസൻസ് പുതുക്കി നൽകുന്നതിൽ പ്രായപരിധി പരിഗണിക്കുമെന്ന് മന്ത്രി ഗണേഷ്‌കുമാർ പറഞ്ഞു. ലൈസൻസ് ലഭിക്കുന്നയാൾ പൂർണ ആരോഗ്യവാൻ ആയിരിക്കണം. മെഡിക്കൽ പരിശോധന കർശനമാക്കും. കാഴ്ച പരിശോധനാ ഫലം നേരിട്ട് അപ്‌ലോഡ് ചെയ്യുന്ന സംവിധാനം നടപ്പാക്കും. കോട്ടയത്ത് കാർ അപകടത്തിൽ ആലിൻ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആചാര ലംഘനം പാടില്ല എന്നതാണ് സർക്കാർ നിലപാട്. ഇടതുപക്ഷം ജനങ്ങളുടെ അഭിപ്രായം അനുസരിച്ച് മാത്രമേ തീരുമാനമെടുക്കൂ. തെറ്റുണ്ടായാൽ തിരുത്തുന്നതാണ് നിലപാട്.

  • Share This Article
Drisya TV | Malayalam News