കഴിഞ്ഞ ആഴ്ച ഗാസിയാബാദിൽ മൂന്ന് പ്രായപൂർത്തിയാകാത്ത സഹോദരിമാർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തെത്തുടർന്ന്, 5 ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ നിരോധിക്കണമെന്ന് ഗാസിയാബാദ് പോലീസ് ഉത്തർപ്രദേശ് സർക്കാരിനോട് ശുപാർശ ചെയ്തു. പെൺകുട്ടികളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത കുറിപ്പിൽ ഈ ഗെയിമുകളെക്കുറിച്ച് പരാമർശമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി ശുപാർശ അയച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നിമിഷ് പാട്ടീൽ പറഞ്ഞു. "പെൺകുട്ടികൾ കളിച്ചിരുന്ന അഞ്ച് ഓൺലൈൻ ഗെയിമുകളെക്കുറിച്ച് കുറിപ്പിൽ വ്യക്തമായി പറയുന്നുണ്ട്. ഞങ്ങൾ ഞങ്ങളുടെ ശുപാർശ സംസ്ഥാന സർക്കാരിന് അയച്ചിട്ടുണ്ട്, അവർ അത് തുടർനടപടികൾക്കായി കേന്ദ്ര സർക്കാരിന് കൈമാറും," പാട്ടീലിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
പോപ്പി പ്ലേ ടൈം, ദി ബേബി ഇൻ യെല്ലോ, ഈവിൾ നൺ, ഐസ് ക്രീം മാൻ, ഐസ് ഗെയിം എന്നിവയാണ് ആത്മഹത്യാക്കുറിപ്പിൽ പേരെടുത്തു പറഞ്ഞിട്ടുള്ള ഗെയിമിങ് ആപ്പുകൾ.