ബെവ്കോ പ്രീമിയം ഔട്ട്ലറ്റ്ലെറ്റുകളിൽ പണമിടപാടുകൾ പൂർണ്ണമായും ഡിജിറ്റലാകുന്നു. കറൻസി ഇടപാടുകൾ പൂർണ്ണമായും അവസാനിപ്പിക്കും. യുപിഐ, കാർഡ് എന്നിവവഴി മാത്രമാകും ഇനി ഇടപാടുകൾ നടത്താനാകുക. ഫെബ്രുവരി 15 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ബെവ്കോ എംഡി അർഷിത അട്ടല്ലൂരി ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. തിരക്ക് ഒഴിവാക്കാനും ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനുമാണ് ഈ നീക്കമെന്നാണ് ബെവ്കോ നൽകുന്ന വിശദീകരണം. എന്നാൽ തീരുമാനം കവടത്തെ കാര്യമായി ബാധിക്കുമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.