Drisya TV | Malayalam News

ബംഗാളിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു,കടുത്ത ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഏഷ്യൻ രാജ്യങ്ങൾ

 Web Desk    29 Jan 2026

ബംഗാളിലെ നാദിയ ജില്ലയിൽ രണ്ട് നിപ്പ കേസുകൾ സ്ഥിരീകരിച്ചതിനു പിന്നാലെ കടുത്ത ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഏഷ്യൻ രാജ്യങ്ങൾ. നിപ്പ ബാധ മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കിഴക്കനേഷ്യൻ രാജ്യങ്ങളാണ് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയത്. തായ്‌ലൻഡ്, സിംഗപ്പുർ, ഹോങ്കോങ്, മലേഷ്യ എന്നിവിടങ്ങളിൽ വിമാനമിറങ്ങുന്നവരെ പരിശോധിക്കും. ഇന്ത്യയിൽനിന്നും എത്തുന്ന യാത്രക്കാർക്ക് സിംഗപ്പുർ വിമാനത്താവളത്തിൽ താപനില പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. 

വവ്വാലുകള്‍, പന്നികൾ എന്നിവയിലൂടെയാണ് നിപ്പ രോഗാണു മനുഷ്യരിലേക്ക് കടക്കുന്നത്. ഇവ കടിച്ചിടുന്ന പഴങ്ങൾ ഭക്ഷിക്കുന്നിലൂടെയാണ് പ്രധാനമായും രോഗം മനുഷ്യരിലേക്ക് എത്തുന്നത്. തുടർന്ന് വ്യക്തിയിൽനിന്ന് മറ്റു വ്യക്തികളിലേക്കും പടരും. ദശലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തിൽ ജോലിക്കെത്തുന്നത്. ഇതിൽ ഭൂരിഭാഗവും ബംഗാളിൽ നിന്നുള്ളവരാണ്. നിലവിൽ ബംഗാളിലേക്കും തിരിച്ചും ആയിരകണക്കിന് തൊഴിലാളികളാണ് കേരളത്തിൽനിന്നു യാത്ര ചെയ്യുന്നത്. അതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടത് അത്യാവശ്യമാണ്.

  • Share This Article
Drisya TV | Malayalam News