Drisya TV | Malayalam News

ആഗോള അയ്യപ്പ സംഗമത്തിലെ പ്രതിനിധികളുടെ എണ്ണം 3500 ആയി ചുരുക്കി,രജിസ്ട്രേഷൻ അവസാനിപ്പിച്ചു

 Web Desk    17 Sep 2025

ആഗോള അയ്യപ്പ സംഗത്തിലെ പ്രതിനിധികളുടെ എണ്ണം 3500 ആയി ചുരുക്കും. ആദ്യം വന്ന 3000 പേരെ ഇതിനായി തെരെഞ്ഞെടുക്കും. ദേവസ്വം ബോർഡ് നേരിട്ട് 500 പേരെയും ക്ഷണിക്കും. ഓൺലൈനായി ഇതുവരെ 4590 പേരാണ് അപേക്ഷ നൽകിയത്. ഇതോടെ രജിസ്ട്രേഷൻ നടപടി അവസാനിപ്പിച്ചു. വിവിധ സെഷനുകളിൽ പങ്കെടുക്കുന്ന പ്രമുഖരെയും തീരുമാനിച്ചു. ശബരിമല മാസ്റ്റർ പ്ലാൻ വിഷയാവതരണം നടത്തുന്നത് കെ ജയകുമാർ ഐഎഎസ് ആയിരിക്കും. അദ്ദേഹവും മാത്യു ജോസഫും മാസ്റ്റർ പ്ലാൻ ഹൈപ്പർ കമ്മിറ്റി അംഗങ്ങളായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ശബരിമലയുടെ ആത്മീയ ടൂറിസം സാധ്യത വിഷയാവതരണം നടത്തുന്നത് കെ ബിജു ഐഎഎസ്, വേണു രാജാമണി, പി എസ് പ്രശാന്ത് എന്നിവരായിരിക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20ന് പമ്പയിൽ നടക്കും.വിപുലമായ ഒരുക്കങ്ങൾ ആണ് ദേവസ്വം ബോർഡും സർക്കാരും ചേർന്ന് നടത്തുന്നത്. ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് ബുദ്ധിമുട്ട് വരാതെ വേണം സംഗമം നടത്താൻ എന്ന് ഹൈക്കോടതി പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News