Drisya TV | Malayalam News

പുത്തൻ ലോഗോയുമായി ബിഎംഡബ്ല്യു

 Web Desk    17 Sep 2025

പ്രശസ്‌തമായ ജർമനിയിലെ മ്യൂണിക് മോട്ടോർ ഷോയിൽ തങ്ങളുടെ പുതിയ ഇലക്ട്രിക് കാറായ ഐഎക്സ് 3 അവതരിപ്പിച്ചതിനൊപ്പമാണ് വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു ലോഗോയിലും മാറ്റം വരുത്തിയത്.

ലളിതമായ മാറ്റങ്ങളാണ് പുതിയ ലോഗോയിലുള്ളത്. പഴയ ലോഗോയിലെ നീലയെയും വെള്ളയെയും കറുപ്പിൽനിന്ന് വേർതിരിക്കുന്ന ക്രോം വളയം ഒഴിവാക്കി. ലോഗോയിലെ അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.ഐഎക്സ് 3 ഉൾപ്പെടെ പുതുനിര വാഹനങ്ങളിലായിരിക്കും കമ്പനി പുതിയ ലോഗോ ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുക. പരമ്പരാഗത മോഡലുകളിൽ നിലവിലുള്ള ലോഗോ തന്നെ തുടരും.

  • Share This Article
Drisya TV | Malayalam News