കരിപ്പൂരിലെ കോഴിക്കോട് അ ന്താരാഷ്ട്ര വിമാനത്താവളത്തിൽ എമിഗ്രേഷ ൻ പരിശോധന പൂർത്തിയാക്കാൻ യാത്രക്കാ ർക്ക് ഇനി അധിക സമയം കാത്തിരിക്കേണ്ട. അന്താരാഷ്ട്ര യാത്രികർക്ക് ആധുനിക സംവി ധാനം പ്രയോജനപ്പെടുത്തി വെറും 20 നിമി ഷങ്ങൾക്കകം പ്രത്യേകം സജ്ജമാക്കിയ ഇ-ഗേറ്റിലൂടെ എമിഗ്രേഷൻ നടപടികൾ പൂ ർത്തിയാക്കാം. ഇതിനായി സജ്ജമാക്കിയ ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പദ്ധതി വ്യാഴാഴ്ച മുതൽ നിലവിൽ വന്നു.
കരിപ്പൂരിനു പുറമെ തിരുവനന്തപുരത്താണ് ഈ സംവിധാനം സംസ്ഥാനത്ത് നിലവിൽ വ ന്നത്. കേരളത്തിലെ രണ്ടു വിമാനത്താവള ങ്ങൾക്കു പുറമെ അമൃത്സർ, ലക്നോ, തിരു ച്ചിറപ്പിള്ളി വിമാനത്താവളങ്ങളിലാണ് എമി ഗ്രേഷൻ ഫാസ്റ്റ് ട്രാക്ക് സംവിധാനം നിലവി ൽ വന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.