Drisya TV | Malayalam News

ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് ചാർജർ കണ്ടെത്തി സ്ലോട്ട് ബുക്കിംഗ് നടത്താനും പണമടയ്ക്കാനും കഴിയുന്ന ഒരു ദേശീയ ഏകീകൃത ഹബ്ബിനായി ചട്ടക്കൂട് രൂപകൽപന ചെയ്ത് NPCI

 Web Desk    13 Sep 2025

ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് എളുപ്പം ചാർജർ കണ്ടെത്താനും സ്ലോട്ട് ബുക്കിംഗ് നടത്താനും ചാർജർ ഉപയോഗിക്കുന്നതിനുള്ള പണമടയ്ക്കാനും കഴിയുന്ന ഒരു ദേശീയ ഏകീകൃത ഹബ്ബിനായി ചട്ടക്കൂട് രൂപകൽപന ചെയ്ത് നാഷണൽ പേമെന്റ്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI). ഇതിനായുള്ള അനുമതികൾ നേടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഹനീഫ് ഖുറേഷിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിവിധ കമ്പനികളുടെ വാഹനങ്ങൾക്കുള്ള ചാർജറുകളും ചാർജിങ് പോയിന്റുകളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുന്നതിനുള്ള ഇൻ്റർഫെയ്സായി പ്രവർത്തിക്കുന്ന ദേശീയ ഏകീകൃത ഹബ്ബിനാണ് എൻപിസിഐ ചട്ടക്കൂട് ഒരുക്കിയിരിക്കുന്നത്.

ചാർജറുകൾക്കായി ഒരുപാട് ആപ്പുകളുണ്ട് എന്നതാണ് പ്രശ്‌നം. കമ്പനികളും ചാർജ് പോയിന്റ് ഓപ്പറേറ്റർമാരും നിർമിക്കുന്ന 103 ൽ അധികം ആപ്പുകൾ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതിനാൽ ഞങ്ങൾ എൻപിസിഐയോട് സംസാരിച്ചുവരികയായിരുന്നു. അവർ ഇപ്പോൾ ഒരു ദേശീയ ഏകീകൃത ഹബ്ബ് നിർമിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് തയ്യാറാക്കിയിട്ടുണ്ട്. എല്ലാ കമ്പനികളുടെയും ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുടേയും ചാർജറുകൾ ഉൾക്കൊള്ളുന്ന പ്ലാറ്റ്ഫോം ആയിരിക്കും അതെന്നും ഉപഭോക്താക്കൾക്ക് തടസമില്ലാത്ത സേവനം ലഭിക്കുമെന്നും ഹനീഫ് ഖുറേഷി പറഞ്ഞു.

  • Share This Article
Drisya TV | Malayalam News