വോട്ടർമാരെ തിരിച്ചറിയാനുള്ള അധിക രേഖയായി സുപ്രീം കോടതിയുടെ നിർദേശപ്രകാരം ആധാർ കാർഡും സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ബിഹാർ തെ രഞ്ഞെടുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
പട്ടികയിലുള്ള 11 രേഖകൾക്കുപുറമേ ആധാർ കാർഡ് പന്ത്രണ്ടാമത്തെ രേഖയായി കണ ക്കാക്കണമെന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസർക്ക് അയച്ച കത്തിൽ കമ്മീഷൻ പറഞ്ഞു.
പൗരത്വത്തിന്റെ തെളിവായിട്ടല്ല, തിരിച്ചറിയൽ രേഖയായി സ്വീകരിക്കണമെന്ന് തെരഞ്ഞെടു പ്പ് കമ്മീഷൻ വ്യക്തമാക്കി. ആധാർ സ്വീകരിക്കാൻ വിസമ്മതിച്ചാൽ അതിഗൗരവത്തോടെ ഇടപെടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകി. വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണ പ്രക്രിയയിൽ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് ഉൾപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദേശിച്ചിരുന്നു.
ആധാർ കാർഡ് ബിഹാറിലെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിശോധനക്കുള്ള (എസ്. ഐ.ആർ) 12-ാമത്തെ രേഖയാക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ഈ നിർ ദേശം അംഗീകരിക്കുന്നുവെന്ന് കമീഷനിൽ നിന്നുള്ള ഉറപ്പും സുപ്രീംകോടതി രേഖപ്പെടു ത്തി. ഇതോടെ ആധാർ കാർഡ് മാത്രം രേഖ യായി സമർപ്പിച്ച് വോട്ടർപട്ടികയിൽ പേര് ചേ ർക്കാനാവും.
ബിഹാറിലെ എസ്.ഐ.ആറിന് ആധാർ കാർഡും വോട്ടർ ഐ.ഡി കാർഡും റേഷൻ കാർഡും ഉൾപ്പെടുത്താതെ കമീഷൻ തയാറാക്കിയ 11 രേഖകളുടെ പട്ടികയിൽ 12-ാമത്തെ രേഖയായി ആധാർ കാർഡ് ചേർക്കണമെ ന്നായിരുന്നു ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യ ക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.