Drisya TV | Malayalam News

നേപ്പാൾ സംഘർഷം,യാത്രകൾ ഒഴിവാക്കാൻ നിർദേശം

 Web Desk    10 Sep 2025

നേപ്പാളിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശാനുസരണം നോർക്ക ഹെൽപ് ഡെസ്ക്ക് തുടങ്ങി.

സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), +91-8802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. നേപ്പാളിൽ കുടുങ്ങി പോയ, സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ് ഡെസ്ക്ക് നമ്പരിൽ വിളിച്ച് വിവരങ്ങൾ നൽകുകയും പേര് റജിസ്റ്റർ ചെയ്യുകയും ചെയ്യാം.

സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ നേപ്പാളിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ നേപ്പാളിലുള്ള ഇന്ത്യൻ പൗരൻമാർ നേപ്പാൾ അധികൃതരുടേയും കഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുടേയും നിർദ്ദേശങ്ങൾ പാലിക്കണം. അടിയന്തിര സാഹചര്യത്തിൽ +977-9808602881; +977-9810326134 (വാട്സ് ആപ്പ് കോൾ) നമ്പറുകളിലും ബന്ധപ്പെടാം.

  • Share This Article
Drisya TV | Malayalam News