ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് പിഴയൊടുക്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അമിത വേഗത, സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിന്റെ്റെ മുൻ സീറ്റിൽ യാത്ര എന്നതടക്കമുള്ള ഗതാഗത നിയമലംഘനങ്ങളാണ് സിദ്ധരാമയ്യക്കെതിരെ കർണാടക ട്രാഫിക് ഗതാഗത വകുപ്പ് കണ്ടെത്തിയത്.
2024മുതൽ ഏഴു തവണ സിദ്ധരാമയ്യ ഗതാഗത നിയമങ്ങൾ ലംഘിച്ചതായാണ് ഇൻലിജന്റ് ട്രാഫിസ് മാനേജ്മെന്റ് സിസ്റ്റം സ്ഥാപിച്ച ക്യാമറകൾ കണ്ടെത്തിയത്.ഏഴ് നിയമലംഘനങ്ങളിൽ ആറെണ്ണവും മുഖ്യമന്ത്രി വാഹനത്തിൻ്റെ മുൻ സീറ്റിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ്. നഗരത്തിലെ വിവിധ പ്രധാന ജങ്ഷനുകളിലെ ക്യാമറകൾ ഇതെല്ലാം ഒപ്പിയെടുത്തിട്ടുണ്ട്. ഇതിനെല്ലാം ചേർത്ത് സിദ്ധരാമയ്യ 2500 രൂപ പിഴയൊടുക്കുകയും ചെയ്തു.
കർണാടക സർക്കാർ അടുത്തിടെ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതിന് ഏർപ്പെടുത്തിയ പിഴത്തുകയിൽ 50 ശതമാനം കിഴിവ് ഏർപ്പെടുത്തിയിരുന്നു. ഈ കിഴിവിന് ശേഷം കണക്കാക്കിയ തുകയാണ് സിദ്ധരാമയ്യ അടച്ചത്.