രാജ്യത്തെ ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിലയിൽ. 2013-ലെ നിരക്കായ 40-ൽനിന്ന് 25 ആയി കുറഞ്ഞു. പത്തുവർഷത്തിനിടയിൽ 37.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2023-ലെ സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) റിപ്പോർട്ട് പറയുന്നു.
സംസ്ഥാനങ്ങൾക്കിടയിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് മണിപ്പുരിലാണ്. ഒന്നാംസ്ഥാനത്തുള്ള ഇവിടെ നിരക്ക് മൂന്നാണ്. എന്നാൽ, വലിയ സംസ്ഥാനങ്ങളിൽ ഒറ്റ അക്ക ശിശുമരണനിരക്ക് രേഖപ്പെടുത്തിയ ഏക സംസ്ഥാനം കേരളമാണ്. അഞ്ചാണ് നിരക്ക്.