ചരക്ക്-സേവന നികുതി പരിഷ്കരണം രാജ്യത്തെ വാഹന-നിർമാണ മേഖലകളിൽ പ്രതീക്ഷയാകുന്നു. ചെറുകാറുകളുടെ ജിഎസ്ടി 28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയും. അതായത്, പത്തുലക്ഷം രൂപ വിലയുള്ള കാറിന് ഒരു ലക്ഷം രൂപയ്ക്കടുത്ത് ഇളവാണ് പ്രതീക്ഷിക്കുന്നത്.
നിർമാതാക്കൾ പൂർണമായി ജിഎസ്ടി നേട്ടം ഉപഭോക്താക്കളിലേക്ക് കൈമാറിയാലാണ് വിലയിൽ ഇത്രയും കുറവുണ്ടാവുക.ചെറുകാറുകൾക്കുമാത്രമല്ല, എസ്യുവികൾക്കുൾപ്പെടെ പുതിയ നികുതി പരിഷ്കാരത്തിൻ്റെ നേട്ടം ലഭിക്കും.ആഡംബരക്കാറുകൾക്കും എസ്യുവികൾക്കും 40 ശതമാനം ജിഎസ്ടിയാണ് വരിക.
നിർമാതാക്കൾ പൂർണമായി ജിഎസ്ടി നേട്ടം ഉപഭോക്താക്കളിലേക്ക് കൈമാറിയാലാണ് വിലയിൽ ഇത്രയും കുറവുണ്ടാവുക.ചെറുകാറുകൾക്കുമാത്രമല്ല,എസ്യുവികൾക്കുൾപ്പെടെ പുതിയ നികുതി പരിഷ്കാരത്തിൻ്റെ നേട്ടം ലഭിക്കും.ആഡംബരക്കാറുകൾക്കും എസ്യുവികൾക്കും 40 ശതമാനം ജിഎസ്ടിയാണ് വരിക.എന്നാൽ, ഇവയ്ക്കുമേലുണ്ടായിരുന്ന നഷ്ടപരിഹാര സെസ് ഒഴിവാക്കുകയാണ്. വലിയ കാറുകൾക്ക് 28 ശതമാനം ജിഎസ്ടിയും 17 മുതൽ 22 ശതമാനംവരെ നഷ്ടപരിഹാര സെസും ബാധകമാണ്.
ഇതുൾപ്പെടെ ആകെ 45 മുതൽ 50 ശതമാനംവരെ നികുതി ഈടാക്കുന്നുണ്ട്.സെസ് ഒഴിവാകുന്നതോടെ 40 ശതമാനം ജിഎസ്ടിമാത്രമാണ് ബാധകമാകുക.വാഹനവിലയിലും ഇത് പ്രതിഫലിക്കും.മഹീന്ദ്ര, ടാറ്റ, മാരുതി പോലുള്ള കമ്പനികളുടെ ഓഹരിവില വ്യാഴാഴ്ച ഉയർന്നതും ഇതിനാലാണ്. മുൻപ് 40 ലക്ഷം രൂപ വിലയുള്ള കാറിന് ജിഎസ്ടിയും സെസും ചേർന്ന് 59.2 ലക്ഷം രൂപവരെ വില വന്നിരുന്നു. പുതിയ നിരക്കുപ്രകാരമിത് 56 ലക്ഷമായി കുറയും.അതായത് വാങ്ങുന്നവർക്ക് മൂന്നുലക്ഷം രൂപയുടെ നേട്ടമാണ് ലഭിക്കുക.