വിപുലമായ ഫ്രീക്വൻസികൾ കൈകാര്യ ചെയ്യാൻ സാധിക്കുന്ന കരുത്തേറിയ 6ജി ചിപ്സെറ്റ് അവതരിപ്പിച്ച് ഗവേഷകർ.ചൈനയിലെ പെക്കിങ് സർവകലാശാല, ഹോങ്കോങ്ങിലെ സിറ്റി സർവകലാശാല എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകരാണ് ഇതു സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത്.6ജി കണക്ടിവിറ്റി രംഗത്തെ നിർണായക ചുവടുവയ്പ്പായി ഇതു കണക്കാക്കപ്പെടുന്നു. 100 ജിബിപിഎസ്(ഗിഗാബൈറ്റ് പെർ സെക്കൻഡ്) വേഗമാണ് മൊബൈൽ ഇന്റർനെറ്റിൽ ഈ ചിപ്പ് വാഗ്ദാനം ചെയ്യുന്നത്.