തൊടുപുഴ, കരിമണ്ണൂർ സ്വദേശി സന്തോഷ് കുമാരൻ
ആണ് പാമ്പാടി പോലീസിന്റെ പിടിയിലായത്.
പെരുമ്പാവൂർ ഉള്ള ക്രഷറിൽ ഓടിച്ച് ലോറിയുടെ സിസി തവണകളും ടെസ്റ്റിംഗ് ജോലികളും
ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി
പരാതിക്കാരനായ രാജീവിന്റെ ഉടമസ്ഥതയിലുള്ളതും ഇയാളുടെ സുഹൃത്ത് അനൂപിന്റെ കൈവശത്തിൽ ഇരുന്നതുമായ ടോറസ് ലോറി വീടിന്റെ സമീപത്തു നിന്നും കൊണ്ടുപോയ ശേഷം ഈ വാഹനത്തിന്റെ മാസത്തവണകൾ അടയ്ക്കാതിരിക്കുകയും വാഹനം തിരികെ നല്കാതിരിക്കുകയും ചെയ്തതാണ് കേസ്.
കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ പുരാവസ്തു തട്ടിപ്പ് വാഹന തട്ടിപ്പ് കേസുകൾ അടക്കം 14 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. ഈരാറ്റുപേട്ടയിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.