വാഗമൺ കോലാഹലമേട് ഭാഗത്തുള്ള ഹോം സ്റ്റേ കെട്ടിടത്തിൻ്റെ മുറിയിൽ രാത്രി പണം വച്ച് ചീട്ടു കളിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചീട്ടു കളിക്ക് പന്തയം വക്കാൻ ഉപയോഗിച്ച 4,04320 രൂപയും, മറ്റുമുതലുകളും കണ്ടുകെട്ടി.
ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐ പി എസ് -ന്റെ സ്പെഷ്യൽ സ്ക്വാഡ് നൽകിയ വിവരത്തെ തുടർന്ന് പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശാൽ ജോൺസൺ-ന്റെ നിർദ്ദേശപ്രകാരം
വാഗമൺ പോലീസ് ഇൻസ്പെക്ടർ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജി പി സി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മുരുകേശൻ എം ജി, സീനിയർ സിവിൽ പോലീസ് ഓഫീസർ അൻസാർ, സിവിൽ പോലീസ് ഓഫീസർമാരായ മഹേന്ദ്രൻ, കൃതി എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ഈരാറ്റുപേട്ട സ്വദേശികളായ കരോട്ടുപറമ്പിൽ ഷമീർ കെ ഇ (41), കല്ലോലിയിൽ വീട്ടിൽ അനീഷ് (49), വൈക്കം ലിജി ഭവൻ ലിനോ ചെറിയാൻ (38), കൊല്ലമ്പറമ്പിൽ ഷാഹിർ (43), മണ്ണാറത്ത് വീട്ടിൽ എം എസ് ഷെഫീഖ് (37), കരിമണ്ണും കുന്നേൽ ഫൈസൽ (42), കരുവാൻപറമ്പിൽ റഷീദ് (40), പള്ളിപ്പറമ്പിൽ ഷബീർ (39), മുഴുക്കോലിൽ സിനാജ് (35), വലിയവീട്ടിൽ വി പി മുജീബ് (52), പൊന്നേത്തു പറമ്പിൽ ഷിഹാബുദീൻ (48), കൊല്ലം പറമ്പിൽ ഹബീസ് (67), കൂത്താട്ടുകുളം തെക്കും കാട്ടിൽ ലാജ് (42), പൂഞ്ഞാർ അറയത്തിനാൽ വീട്ടിൽ, മുഹമ്മദ് ഷാൻ (33), എരുമേലി തടത്തേൽ വീട്ടിൽ സുബിമോൻ (44), എറണാകുളം സ്വദേശികളായ ഇളംകുളം വേരാനിപ്പറമ്പിൽ സജീവൻ (42), വെളിയനാട് കിഴക്കേതുക്കാട്ടിൽ വർഗീസ് (60), പിറവം പുത്തൻപുരയിൽ ബിജു (50), പിറവം കനകഞ്ചേരിൽ എൽദോ (40), ചെറായി അല്ലപ്പറമ്പിൽ ജീവരാജ് (44) എന്നിവരാണ് പിടിയിലായത്.