Drisya TV | Malayalam News

പ്രഥമ ഉമ്മൻ ചാണ്ടി പുരസ്‌കാരം ബി രാജീവിന്

 Web Desk    12 Jul 2025

ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (GOPIO) ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി പുരസ്കാരവും 50,001 രൂപാ ക്യാഷ് അവാർഡും കേരളം സീനിയർ ലീഡേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റും പി എൻ പണിക്കർ ഫൌണ്ടേഷൻ കോട്ടയം ജില്ലാ വൈസ് ചെയർമാനുമായ ബി രാജീവ് അർഹനായി.

പൊതു പ്രവർത്തന രംഗത്തും സാംസ്കാരിക പ്രവർത്തനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ സമഗ്ര സംഭാവനക്കാണ് ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ഈ പുരസ്കാരവും ക്യാഷ് അവാർഡും നൽകുന്നത്. 2025 ജൂലൈ 17 ന് കോട്ടയത്ത് ചേരുന്ന സമ്മേളനത്തിൽവെച്ചു പുരസ്കാരം വിതരണം ചെയ്യുമെന്ന് ഓർഗനൈസേഷന്റെ ഗ്ലോബൽ ചെയർമാൻ സണ്ണി കുളത്താക്കൽ അറിയിച്ചു.

  • Share This Article
Drisya TV | Malayalam News