Drisya TV | Malayalam News

തീർത്ഥാടന കേന്ദ്രമായ കുരിശുമലയിൽ വഴിവിളക്കുകൾ പ്രകാശിപ്പിച്ചു

 Web Desk    9 Apr 2025

തീക്കോയി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തീർത്ഥാടന കേന്ദ്രമായ വാഗമൺ കുരിശുമലയിലേക്ക് വഴിവിളക്കുകൾ സ്ഥാപിച്ചു. ദിനംപ്രതി ആയിരക്കണക്കിന് തീർത്ഥാടകരാണ് കുരിശുമലയിൽ എത്തിച്ചേരുന്നത്. കുരിശുമലയുടെ പ്രധാന കവാടമായ കല്ലില്ലാ കവലയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരമുണ്ട് മലമുകളിൽ എത്തുവാൻ. ഈ വഴികളിലാണ് സ്ട്രീറ്റ് ലൈൻ വലിച്ച് വഴിവിളക്കുകൾ സ്ഥാപിച്ചത്. വഴിവിളക്കുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ പാലാ രൂപത വികാരി ജനറാൾ റവ. ഫാ. ഡോ. ജോസഫ് കണിയോടിക്കൽ നിർവഹിച്ചു.

  • Share This Article
Drisya TV | Malayalam News