Drisya TV | Malayalam News

ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ 10 ലക്ഷം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ സ്‌പേസ് എക്‌സിന് യുഎസ് അനുമതി

 Web Desk    26 Nov 2026

ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 10 ലക്ഷം ഉപഗ്രഹങ്ങൾ വരെ വിക്ഷേപിക്കാൻ ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിന് യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്‌.സി.സി) അനുമതി നൽകി. ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് എഫ്‌.സി.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. 2040 വരെയാണ് അനുമതിയുടെ കാലാവധി.

സ്‌പേസ് എക്‌സിന്റെ സ്റ്റാർമൈൻഡ് ഉപഗ്രഹ ശൃംഖലയാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ഗൂഗിളിന്റെ സൺകാച്ചർ, ബ്ലൂ ഒറിജിന്റെ പ്രോജക്ട് സൺറൈസ് തുടങ്ങിയ പദ്ധതികളും ബഹിരാകാശ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാനുള്ള മത്സരത്തിലുണ്ട്. സ്റ്റാർക്ലൗഡ് ഉൾപ്പെടെയുള്ള സ്റ്റാർട്ടപ്പുകളും രംഗത്തുണ്ട്. 2025 അവസാനത്തോടെ ഉപഗ്രഹത്തിൽ ജി.പി.യു (ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ്) പ്രവർത്തിപ്പിക്കുന്നതിൽ സ്റ്റാർക്ലൗഡ് വിജയിച്ചിരുന്നു. 

എന്നാൽ ഉയർന്ന തോതിലുള്ള വികിരണം, കടുത്ത താപനില, ബഹിരാകാശ അവശിഷ്ടങ്ങൾ, സൂക്ഷ്മ ഉൽക്കകൾ എന്നിവയിൽനിന്ന് ഉപകരണങ്ങളെ സംരക്ഷിക്കുന്നത് ഉൾപ്പെടെ നിരവധി സാങ്കേതിക വെല്ലുവിളികൾ ഇനിയും പരിഹരിക്കാനുണ്ട്.സൗരോർജം തുടർച്ചയായി ലഭിക്കുമെന്നതാണ് ബഹിരാകാശ ഡാറ്റാ സെന്ററുകളുടെ പ്രധാന നേട്ടം. സൂര്യനോട് സമന്വയത്തിലുള്ള ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങൾക്ക് ഭൂമിയിലെ സമാന സംവിധാനങ്ങളേക്കാൾ എട്ടിരട്ടി കാര്യക്ഷമതയോടെ സൗരോർജം ശേഖരിക്കാനാകുമെന്നാണ് വിലയിരുത്തൽ.

  • Share This Article
Drisya TV | Malayalam News