Drisya TV | Malayalam News

ആറ്റുകാൽ പൊങ്കാലയ്ക്ക് സ്ഥിരം ഇരുമ്പ് അടുപ്പ് പരിഗണനയിലെന്ന് മേയർ

 Web Desk    24 Nov 2026

ആറ്റുകാൽ പൊങ്കാലയ്ക്ക് അടുപ്പു കൂട്ടാൻ ഉപയോഗിച്ചുവരുന്ന ചുടുകല്ലുകൾക്ക് പകരം ഇരുമ്പു കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത പരിഗണനയിലെന്ന് മേയർ വി.വി. രാജേഷ്. കട്ടകൾ പൊടിഞ്ഞ് പൊടിയായി അവശേഷിക്കുന്നത് നഗരത്തിൽ വലിയ മലിനീകരണ പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നും വി.വി.രാജേഷ് പറഞ്ഞു.

ചുടുകല്ല് ഉപയോഗിച്ച് അടുപ്പുണ്ടാക്കിയ ശേഷം ഇത് നീക്കം ചെയ്യുന്നതിന് കഴിഞ്ഞ വർഷം 12 ലക്ഷം രൂപയാണു ചെലവായത്. കമ്പികൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിലൂടെ പുകയും പൊടിയും മാലിന്യപ്രശ്‌നവും കുറയ്ക്കാനാകും. കോർപറേഷൻ കൗൺസിൽ യോഗം ചർച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും. റസിഡന്റ്‌സ് അസോസിയേഷനുകൾക്കുൾപ്പെടെ സ്ഥിരം അടുപ്പുകൾ പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്നും മേയർ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News