Drisya TV | Malayalam News

നെടുമ്പാശ്ശേരി എയർപോർട്ട് അപകടം : സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

 Web Desk    16 Nov 2026

മിനികൂപ്പർ അപകടത്തിൽ ഒന്നാംപ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി. കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്കൂളിൽനിന്നാണ് സുഹൈൽ സജീവ് പുറത്തിറങ്ങിയത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് സുഹൈൽ ജാമ്യത്തിലിറങ്ങിയത്.കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ മറ്റു പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, ഒന്നാംപ്രതിയായ സുഹൈൽ സജീവിനെ പത്ത് ദിവസങ്ങൾക്കുശേഷം മാത്രമേ മോചിപ്പിക്കാവൂ എന്ന വ്യവസ്ഥ കോടതി വെച്ചിരുന്നു. ഇതോടെയാണ് നവംബർ 16-ന് സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങിയത്.

  • Share This Article
Drisya TV | Malayalam News