Drisya TV | Malayalam News

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ പി.ടി.ഉഷയ്ക്ക് തോൽവി

 Web Desk    9 Nov 2026

ഇന്ത്യൻ ഒളിംപിക്  അസോസിയേഷൻ (ഐഒഎ) വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റെ പി.ടി.ഉഷയ്ക്ക തോൽവി. വോട്ടെടുപ്പിൽ മറ്റൊരു മലയാളി അത്ലീറ്റ് അഞ്ജു ബോബി ജോർജും മുൻ ബാഡ്മിന്റൻ താരം സൈന നെഹ് വാളും ഉൾപ്പെട്ട പാനലിലെ എല്ലാവരും വിജയിച്ചു. സ്പോർട്സ്മാൻ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് വിഭാഗത്തിൽ വനിതകളുടെ നാലു സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പി.ടി.ഉഷ ഉൾപ്പെടെ ആറു പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇനി ഡിസംബർ 5ന് നടക്കുന്ന ഐഒഎ തിരഞ്ഞെടുപ്പിൽ ഉഷയ്ക്ക് മത്സരിക്കണമെങ്കിൽ ഏതെങ്കിലും ദേശീയ കായിക ഫെഡറേഷന്റെ (എൻഎസ്എഫ്) നാമനിർദേശം ലഭിക്കണം. എന്നാൽ അതിനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തൽ.

മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജി, മുൻ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ എന്നിവരാണ് എസ്ഒഎം ആയി തിരഞ്ഞെടുക്കപ്പെട്ട മറ്റു രണ്ടു പേർ. 40 പുരുഷന്മാരും 40 വനിതകളുമടക്കം ആകെ 80 എസ്ഒഎം അംഗങ്ങളാണ് നാലു വനിതാ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടർ പട്ടികയിലുള്ളത്.

തിരഞ്ഞെടുക്കപ്പെട്ട എട്ട് എസ്ഒഎം അംഗങ്ങളും ഐഒഎ ജനറൽ അസംബ്ലിയിൽ അംഗങ്ങളാകും. ഇതോടെ ഡിസംബർ അഞ്ചിന് നടക്കുന്ന പുതിയ എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും സ്ഥാനാർഥികളായി മത്സരിക്കാനും ഇവർക്ക് അർഹത ലഭിക്കും. ഇവരിൽനിന്ന് ഒരാൾ പുരുഷനും ഒരാൾ വനിതയുമായി രണ്ട് എസ്ഒഎം അംഗങ്ങൾ ഐഒഎ എക്സിക്യൂട്ടീവ് കൗൺസിലിലും ഇടംപിടിക്കും.

  • Share This Article
Drisya TV | Malayalam News