Drisya TV | Malayalam News

വൻ പരാജയത്തിൽനിന്നു കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന് യുഎസ് പ്രഡിഡന്റ് ഡോണൾഡ് ട്രംപ്

 Web Desk    8 Nov 2026

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലേറ്റ വൻ പരാജയത്തിൽനിന്നു കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന് യുഎസ് പ്രഡിഡന്റ് ഡോണൾഡ് ട്രംപ്. ഈ തോൽവി യുഎസിനെ സംബന്ധിച്ചു ചരിത്രത്തിലെ ഒരു വലിയ പിന്നോട്ടടിയാണെന്നും അദ്ദേഹം പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

‘‘കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങളോടെ അമേരിക്ക ചരിത്രത്തിൽ ഒരു വലിയ പടിയാണ് പിന്നോട്ടു പോയത്. എന്റെ ഭരണകാലത്ത് വളർച്ച രേഖപ്പെടുത്തിയ ഓഹരി വിപണിക്ക് ഈ വോട്ടെടുപ്പിനുശേഷം വലിയ നഷ്ടം സംഭവിച്ചു. എന്നാൽ ഒട്ടും ഭയപ്പെടേണ്ടതില്ല, ഞങ്ങൾ മുമ്പത്തേക്കാളും ശക്തമായി തിരിച്ചുവരും’’ – ഡോണൾഡ് ട്രംപ് കുറിച്ചു.

തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടർന്ന് റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ ആശങ്കാകുലരായിരിക്കുമ്പോഴും ട്രംപ് കടുത്ത നിലപാടുകളിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച തന്റെ തീവ്ര നിലപാടുകാരനായ ഉപദേശകൻ സ്റ്റീഫൻ മില്ലറെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി അദ്ദേഹം നിയമിച്ചിരുന്നു. വരും ദിവസങ്ങളിൽ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനാണ് ഒരുങ്ങുന്നത് എന്ന സൂചനയാണ് ഈ നിയമനത്തിലൂടെ ട്രംപ് നൽകുന്നത്.

  • Share This Article
Drisya TV | Malayalam News