Drisya TV | Malayalam News

"ജയിലർ 2" ഒടിടി റിലീസിനൊരുങ്ങുന്നു

 Web Desk    5 Nov 2026

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ 'ജയിലർ 2' ഒടിടി റിലീസിനൊരുങ്ങുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം നവംബർ 12 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ കാണാം. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ ഡിജിറ്റൽ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.വ്യാഴാഴ്ച പ്രൈം വീഡിയോയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. ഇന്ത്യയുൾപ്പെടെ 240ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ചിത്രം ലഭ്യമാകും. തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സ്ട്രീമിങ് ഉണ്ടായിരിക്കും. ടൈഗർ മുത്തുവേൽ പാണ്ഡ്യൻ കൂടുതൽ കരുത്തോടെ തിരിച്ചെത്തുന്നുവെന്ന അടിക്കുറിപ്പോടെയാണ് ഒടിടി പ്രഖ്യാപനം.

ഒക്ടോബറിൽ തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനുള്ളിലാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്. പ്രദർശനം തുടരുന്നതിനിടെ ആഗോള ബോക്സ് ഓഫിസിൽ 820 കോടിയിലധികം രൂപ നേടിയ ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് സിനിമയെന്ന നേട്ടവും സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ബോക്സ് ഓഫിസ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിൽക്കിന്റെ കണക്കുപ്രകാരം ഇന്ത്യയിൽനിന്ന് 545.30 കോടി രൂപ ഗ്രോസ് കളക്ഷനും 466.22 കോടി രൂപ നെറ്റ് കളക്ഷനും ചിത്രം നേടിയിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News