സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. അടുത്ത മാസം മുതൽ മാര്‍ച്ച വരെ 164. 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാൻ കെ എസ് ഇ ബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. രാത്രി 12 മുതൽ പുലര്‍ച്ചെ 5 വരെ യുണിറ്റിന് ശരാശരി 8 രൂപയ്ക്ക് വാങ്ങാനാണ് കെ എസ് ഇ ബിക്ക് അനുമതി നൽകിയിരിക്കുന്നത്. 131.26 കോടിക്ക് വൈദ്യുതി വാങ്ങാനാണ് കെ എസ് ഇ ബിക്ക് അനുമതി കൊടുത്തത്. ജലവൈദ്യുതി പദ്ധതികളിലെ വെള്ളം വേനൽക്കാലത്തേയ്ക്ക് കരുതി വയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹ്രസ്വകാല കരാറുകള്‍ക്ക് അനുമതിയെന്ന് വ്യക്തമാക്കിയാണ് കമ്മീഷൻ ഉത്തരവ്.