Drisya TV | Malayalam News

സിജെപി പ്രഖ്യാപിച്ച തിരംഗ യാത്രയിൽ അടിയന്തര ഇടപെലിന് തയ്യാറാകാതെ സുപ്രീംകോടതി

 Web Desk    16 Oct 2026

കൊണാട്ട് പ്ലെയിസിൽ കോക്ക്റോച്ച്  ജനത പാർട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയിൽ അടിയന്തര ഇടപെലിന് തയ്യാറാകാതെ സുപ്രീംകോടതി. എല്ലാവർക്കും നല്ല ബുദ്ധിയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സമരം കച്ചവടക്കാർക്ക് തിരിച്ചടിയായാൽ പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജൂഡീഷ്യറിക്കെതിരായ പരാമർശത്തിൽ ശിവസേന നേതാവ് സഞ്ജയ് റൗത്തിനോട് വിശദീകരണം തേടി കോടതി നോട്ടീസ് അയച്ചു.

കൊണാട്ട് പ്ലെയിസിൽ ഇന്ന് കോക്ക്റോച്ച് ജനത പാർട്ടി നടത്തുന്ന തിരംഗ യാത്ര തടയണം എന്ന ആവശ്യം സ്ഥലത്തെ വ്യാപാരികൾക്കായി അഭിഭാഷകൻ ജയ് ആനന്ദ് ദെഹദ്റായി ആണ് സുപ്രീംകോടതിയിൽ ഉന്നയിച്ചത്. ഇക്കാര്യം ഹൈക്കോടതിയുടെ പരിഗണനയിൽ അല്ലേയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്ല്യ ബാഗ്ച്ചിയും ഉൾപ്പെടുന്ന ബെഞ്ച് ആരാഞ്ഞു. ചെറുകിട കച്ചവടക്കാർക്ക് ഈ ഉത്സവകാലത്താണ് വരുമാനം കിട്ടുന്നത്. ഇത് തടസ്സപ്പെട്ടാൽ നിരവധി കുടുംബങ്ങളെ ബാധിക്കും എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എല്ലാവർക്കും നല്ല ബുദ്ധിയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു എന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പരാമർശിച്ചു. ഇന്ന് എന്തുണ്ടാവും എന്നത് നോക്കിയ ശേഷം 26ന് ഹർജി പരിഗണിക്കാമെന്നും ബഞ്ച് വ്യക്തമാക്കി.

  • Share This Article
Drisya TV | Malayalam News