സി.ജെ.പി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കൊണാട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നടത്താനിരിക്കുന്ന 'ലെഹ്റാ ദോ തിരംഗ' മാർച്ചിൽ പങ്കെടുക്കാനിറങ്ങിയ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ സ്ഥലത്ത് വൻ സംഘർഷമാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് അഭിജീത്തിന് പോലീസ് ഉച്ചയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് ലംഘിച്ചെന്ന കുറ്റത്തിനാണ് കസ്റ്റഡിയിലെടുത്തത്.അതേസമയം സിജെപി പ്രവർത്തകർ ദേശീയപതാകകളുമേന്തി കൊണാട്ട് പ്ലേസിലേക്ക് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്.
തിരംഗ മാർച്ചിന് മുന്നോടിയായി 25,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ന്യൂഡൽഹിയിലും പരിസര പ്രദേശങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്. തലസ്ഥാനത്ത് ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിനായി നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിനുപുറമെ, സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സെൻട്രൽ പാർക്കിലും സമീപത്തുള്ള രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും സെൻട്രൽ പാർക്ക് പൂർണമായി അടച്ചിടുമെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ അറിയിച്ചിട്ടുണ്ട്.