Drisya TV | Malayalam News

ഓ​ണ​ക്കാ​ല റേ​ഷ​ന്‍ വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും

 Web Desk    2 Aug 2026

ഓ​ണ​ക്കാ​ല റേ​ഷ​ന്‍ വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. എ.​എ.​വൈ (മ​ഞ്ഞ) കാ​ര്‍ഡി​ന് 30 കി​ലോ അ​രി​യും ര​ണ്ടു കി​ലോ ഗോ​ത​മ്പും സൗ​ജ​ന്യ​മാ​യും മൂ​ന്നു പാ​ക്ക​റ്റ് ആ​ട്ട ഏ​ഴു രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കും. മു​ന്‍ഗ​ണ​ന (പി​ങ്ക്) കാ​ര്‍ഡി​ലെ ഓ​രോ അം​ഗ​ത്തി​നും നാ​ലു കി​ലോ അ​രി​യും ഒ​രു കി​ലോ ഗോ​ത​മ്പും സൗ​ജ​ന്യ​മാ​യും ക​ട​യി​ലെ സ്റ്റോ​ക്ക​നു​സ​രി​ച്ച് ഗോ​ത​മ്പി​ന് പ​ക​രം ആ​ട്ട ഒ​മ്പ​തു രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കും.

പൊ​തു​വി​ഭാ​ഗം സ​ബ്‌​സി​ഡി കാ​ര്‍ഡി​ലെ (നീ​ല) ഓ​രോ അം​ഗ​ത്തി​നും ര​ണ്ടു​കി​ലോ അ​രി വീ​തം കി​ലോ​ക്ക്​ നാ​ലു രൂ​പ​ക്കും ര​ണ്ടു കി​ലോ സ്‌​പെ​ഷ​ല്‍ ഗോ​ത​മ്പ് കി​ലോ​ക്ക് 8.70 രൂ​പ​ക്കും മൂ​ന്നു കി​ലോ അ​രി 10.90 രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കും. താ​ലൂ​ക്കി​ലെ സ്​​റ്റോ​ക്ക​നു​സ​രി​ച്ച് കാ​ര്‍ഡി​ന് നാ​ലു​കി​ലോ വ​രെ ആ​ട്ട കി​ലോ​ 17 രൂ​പ​ക്ക് ന​ല്‍കും.പൊ​തു​വി​ഭാ​ഗം (വെ​ള്ള) കാ​ര്‍ഡി​ന് ഏ​ഴു കി​ലോ അ​രി കി​ലോ​ക്ക്​ 10.90 രൂ​പ നി​ര​ക്കി​ലും സ്‌​പെ​ഷ​ല്‍ വി​ഹി​ത​മാ​യി ര​ണ്ടു കി​ലോ ഗോ​ത​മ്പ് കി​ലോ​ക്ക്​ 8.70 രൂ​പ​ക്കും ല​ഭി​ക്കും. താ​ലൂ​ക്കി​ലെ സ്​​റ്റോ​ക്ക​നു​സ​രി​ച്ച് കാ​ര്‍ഡി​ന് നാ​ലു​കി​ലോ വ​രെ ആ​ട്ട കി​ലോ​ക്ക്​ 17 രൂ​പ​ക്ക് ല​ഭി​ക്കും. ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലെ കാ​ര്‍ഡു​ക​ള്‍ക്ക് (ത​വി​ട്ട്) ര​ണ്ടു​കി​ലോ അ​രി കി​ലോ​ക്ക്​ 10.90 രൂ​പ നി​ര​ക്കി​ലും സ്‌​പെ​ഷ​ല്‍ വി​ഹി​ത​മാ​യി ര​ണ്ടു കി​ലോ ഗോ​ത​മ്പ് കി​ലോ​ഗ്രാ​മി​ന് 8.70 രൂ​പ​ക്കും ല​ഭി​ക്കും.

താ​ലൂ​ക്കി​ലെ സ്റ്റോ​ക്ക​നു​സ​രി​ച്ച് പ​ര​മാ​വ​ധി ഒ​രു കി​ലോ ആ​ട്ട 17 രൂ​പ​ക്കും ല​ഭി​ക്കും. വെ​ള്ള, നീ​ല, ത​വി​ട്ട് കാ​ര്‍ഡു​ക​ള്‍ക്ക് അ​ധി​ക വി​ഹി​ത​മാ​യി പ​ര​മാ​വ​ധി 10 കി​ലോ അ​രി 26 രൂ​പ നി​ര​ക്കി​ല്‍ ഈ ​മാ​സം 10 മു​ത​ല്‍ ല​ഭി​ക്കും. ജൂ​ലൈ, ആ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ര്‍ ക്വാ​ര്‍ട്ട​റി​ല്‍, വൈ​ദ്യു​തീ​ക​രി​ച്ച വീ​ടു​ക​ളി​ലെ മ​ഞ്ഞ കാ​ര്‍ഡി​ന് ഒ​രു ലി​റ്റ​റും പി​ങ്ക്, വെ​ള്ള, നീ​ല കാ​ര്‍ഡു​ക​ള്‍ക്ക് ആ​കെ 0.5 ലി​റ്റ​റും വൈ​ദ്യു​തീ​ക​രി​ക്കാ​ത്ത വീ​ടു​ക​ളി​ലെ കാ​ര്‍ഡു​ക​ള്‍ക്ക് ആ​കെ ആ​റു ലി​റ്റ​റും മ​ണ്ണെ​ണ്ണ ല​ഭി​ക്കും.വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് പ​റ​ഞ്ഞു.

  • Share This Article
Drisya TV | Malayalam News