ഓൺലൈൻ ബുക്കിംഗ് വഴി വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ഇനി ഗുരുവായൂർ ക്ഷേത്രത്തിൽ സൗജന്യ ദർശനം നടത്താം. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഗുരുവായൂർ ദേവസ്വം ഭരണസമിതി വെർച്വൽ ക്യൂ സംവിധാനത്തിന് രൂപം നൽകിയത്. ആഗസ്റ്റ് 4 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പദ്ധതി തുടക്കത്തിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമായിരിക്കും ലഭ്യമാകുക.
ദിനംപ്രതി 2,400 പേർക്കാണ് ഈ സംവിധാനത്തിലൂടെ ദർശനസൗകര്യം ലഭിക്കുന്നത്.ഓരോ മണിക്കൂറിലും 300 പേർക്ക് വീതം പ്രവേശനം അനുവദിക്കും.ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ guruvayurdevaswom.in തീർത്ഥാടകർക്ക് സ്ലോട്ടുകൾ ബുക്ക് ചെയ്യാം. ഒരു തവണ ഒരു അക്കൗണ്ടിൽ നിന്ന് പരമാവധി 6 പേർക്ക് വരെ ഒരുമിച്ച് ദർശനം ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.