Drisya TV | Malayalam News

പൊതുസമൂഹത്തിന് കൂടി സ്‌കൂള്‍ ഗ്രൗണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്

 Web Desk    12 Jun 2026

സ്‌കൂള്‍ ഗ്രൗണ്ടുകള്‍ കൂടുതല്‍ സമയം തുറന്നിടുന്നത് പരിഗണനയിലാണെന്ന് കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. പൊതുസമൂഹത്തിന് കൂടി സ്‌കൂള്‍ ഗ്രൗണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നത് പരിഗണിക്കുമെന്നും സ്‌കൂള്‍ ഗ്രൗണ്ടുകള്‍ അടച്ചിട്ട ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതില്‍ കാര്യമില്ലെന്നും ഒ ജെ ജനീഷ് പറഞ്ഞു. കളിക്കളങ്ങളുടെ എണ്ണം കൂട്ടുമെന്നും എംഎല്‍എ- എംപി ഫണ്ടുകള്‍ ഉപയോഗിച്ച് കളിയിടങ്ങള്‍ നവീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഫുട്‌ബോളിനെ നെഞ്ചേറ്റിയ ജനതയാണ് കേരളത്തിലേത്. ഫുട്‌ബോളിലേക്ക് കൂടുതല്‍ യുവാക്കള്‍ ആകര്‍ഷകരാകുന്ന സമയമാണ്. പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിക്ക് മുന്‍ സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. എന്നാല്‍ 10 ശതമാനം മാത്രമാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. കളിക്കളങ്ങളുടെ എണ്ണം കൂട്ടും. അതിനായി എംഎല്‍എ- എംപി ഫണ്ടുകള്‍ ഉപയോഗിക്കും. നിലവിലുളള കളിയിടങ്ങള്‍ നവീകരിക്കും. എവിടെ നിന്നൊക്കെ പണം സമാഹരിക്കാനാകുമോ ആ തരത്തിലെല്ലാം കളിയിടങ്ങള്‍ ഒരുക്കും': മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു.

  • Share This Article
Drisya TV | Malayalam News