Drisya TV | Malayalam News

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുമെന്ന് ഗവർണർ

 Web Desk    29 May 2026

സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ട് നിയമസഭാ നടപടികൾക്ക് തുടക്കം. ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നയപ്രഖ്യാന പ്രസംഗത്തിനു മുൻപായിരുന്നു വന്ദേമാതരം. എന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പൊലീസ് ബാന്റ് വായിച്ചത്. വന്ദേമാതരം മുഴുവന്‍ വായിക്കണമെന്ന് ലോക്ഭവന്റെ നിര്‍ദേശം ഉണ്ടായിരുന്നു. 

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. മൂന്ന് ദിവസം വരെയായിരിക്കും അവധി. ആർത്തവ അവധിയ്ക്ക് പകരം സ്പെഷൽ ക്ലാസുകൾ വിദ്യാർഥിനികൾക്ക് ഏർപ്പെടുത്തും. സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രസവ അവധി ആറ് മാസം നിർബന്ധമാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍, പാര്‍ലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

  • Share This Article
Drisya TV | Malayalam News