ആരോഗ്യവകുപ്പിനുവേണ്ടി വാഹനങ്ങൾ പുറത്തിറക്കുന്ന ചടങ്ങിൽ വാഹനമോടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്.സെക്രട്ടേറിയറ്റിൽ ബുധനാഴ്ച വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിർവഹിക്കുന്നതിനിടെ വിജയ്, മഹീന്ദ്ര ബൊലേറോയിൽ കയറി ഓടിക്കുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവർ അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റിലിരുന്നു. മുഖ്യമന്ത്രി വാഹനമോടിച്ച് സെക്രട്ടേറിയറ്റ് കാമ്പസിനുചുറ്റും സഞ്ചരിച്ചു.
ബൊലേറോ ഓടിക്കുന്ന വിജയ്യുടെ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ തരംഗമായി. ആരോഗ്യവകുപ്പിനായി 2.9 കോടി രൂപ ചെലവിട്ട് 40 പുതിയ വാഹനങ്ങളാണ് വിജയ് പുറത്തിറക്കിയത്.ഗ്രാമവികസനത്തിനും മെഡിക്കൽ സേവനങ്ങൾക്കുമായുള്ള വാഹനങ്ങളാണിവ. ഫ്ളാഗ് ഓഫ് നിർവഹിച്ചതിനുശേഷം പുതിയ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് മുഖ്യമന്ത്രി താക്കോൽ കൈമാറി.