Drisya TV | Malayalam News

എസ്.ബി.ഐ അടുത്തയാഴ്ച തുടര്‍ച്ചയായി അഞ്ചുദിവസം പ്രവര്‍ത്തനം മുടങ്ങും

 Web Desk    21 May 2026

രാജ്യത്തെ മുന്‍നിര പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) അടുത്തയാഴ്ച തുടര്‍ച്ചയായി അഞ്ചുദിവസം പ്രവര്‍ത്തനം മുടങ്ങും. എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷന്‍ (ബെഫി) ആഹ്വാനപ്രകാരം നടക്കുന്ന ദേശീയ പണിമുടക്ക് കാരണമാണിത്. 25, 26 തീയതികളിലാണ് പണിമുടക്ക്.

സ്ഥിരം ജോലികള്‍ക്ക് പുറംകരാര്‍ നല്കുന്നത് അവസാനിപ്പിക്കുക, ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി ഗാര്‍ഡ് തസ്തികകളിലും ക്ലറിക്കല്‍ വിഭാഗത്തിലും സ്ഥിരനിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്.

എസ്.ബി.ഐയില്‍ കരാര്‍ തൊഴിലാളികള്‍ കൂടുന്നതില്‍ ജീവനക്കാര്‍ ആശങ്കാകുലരാണ്. നിലവില്‍ 2.30 ലക്ഷം ജീവനക്കാരാണ് ബാങ്കിനുള്ളത്. ഇതില്‍ 1.25 ലക്ഷം പേരും കരാര്‍ തൊഴിലാളികളാണ്.ജീവനക്കാരെ ഇന്‍ഷുറന്‍സ് പോളിസികള്‍ വില്ക്കാന്‍ നിര്‍ബന്ധിക്കുന്നതും ജീവനക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News