Drisya TV | Malayalam News

എക്സിറ്റ് പോളുകൾ പുറത്ത്, കേരളത്തിൽ യുഡിഎഫിന് സർവേകളിൽ മുന്‍തൂക്കം

 Web Desk    29 Apr 2026

അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോളുകൾ പുറത്ത്. കേരളത്തിൽ യുഡിഎഫിനാണ് സർവേകളിൽ മുന്‍തൂക്കം. അസമിൽ ബിജെപി ഭരണം നിലനിർത്തും. ബംഗാൾ ബിജെപി പിടിക്കുമെന്നും സർവേകൾ പറയുന്നു. പി മാർക്കിന്റെ സർവേ അനുസരിച്ച് യുഡിഎഫിന് കേരളത്തിൽ 72 മുതൽ 79 വരെ സീറ്റ് ലഭിക്കും. എൽഡിഎഫ് 62 മുതൽ 69വരെ. മറ്റുള്ളവർക്ക് 3 സീറ്റ്. മാട്രിസിന്റെ സർവേ അനുസരിച്ച് യുഡിഎഫിന് 70–75 സീറ്റുകൾ ലഭിക്കും. എൽഡിഎഫിന് 60–65 സീറ്റ്. മറ്റുള്ളവർക്ക് 2 മുതൽ നാലു സീറ്റുവരെ. ടൈംസ് നൗവിന്റെ എക്സിറ്റ് പോൾ അനുസരിച്ച് കേരളത്തിൽ യുഡിഎഫ് വിജയിക്കും. യുഡിഎഫ് 78 മുതൽ 85 സീറ്റുവരെ നേടും. എൽഡിഎഫ് 56 മുതൽ 66 വരെ. ബിജെപി 2–3 സീറ്റുവരെ. കേരളത്തിൽ ആകെ സീറ്റ് 140. ഭൂരിപക്ഷത്തിനു വേണ്ടത് 71.

  • Share This Article
Drisya TV | Malayalam News