Drisya TV | Malayalam News

കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ബോംബുകൾ വർഷിക്കുമെന്ന് ട്രംപിന്റെ ഭീഷണി

 Web Desk    21 Apr 2026

ഇറാൻ-യുഎസ് രണ്ടാംഘട്ട ചർച്ചകൾ ഇന്ന് നടക്കുമോയെന്ന അനിശ്ചിതത്വത്തിനിടെ വാക്പോരുമായി യുഎസും ഇറാനും. വെടിനിർത്തൽ അവസാനിക്കുന്ന ബുധനാഴ്ചയ്ക്കു മുൻപ് കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ബോംബുകൾ വർഷിക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തി.

ഹോർമുസിൽ ഉപരോധം ലംഘിച്ച ഇറാനിയൻ കപ്പൽ യുഎസ് പിടിച്ചെടുത്തതിനെത്തുടർന്ന് സമാധാന ചർച്ചയിൽ പങ്കെടുക്കാൻ ഇറാൻ വിസമ്മതിച്ചതിനു പിന്നാലെയാണിത്. കരാറിലെത്താനാകാതെ താൽക്കാലിക വെടിനിർത്തൻ അവസാനിക്കുകയാണെങ്കിൽ ഇറാനുമേൽ അനേകം ബോംബുകൾ പെയ്തിറങ്ങുമെന്ന് പിബിഎസ് ന്യൂസിനോടു സംസാരിക്കവേ ട്രംപ് പറഞ്ഞു.

അതേസമയം, ഇസ്ലാമാബാദിലേക്കു വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം പുറപ്പെട്ടതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

  • Share This Article
Drisya TV | Malayalam News