Drisya TV | Malayalam News

പാചകവാതക വിതരണ പ്രതിസന്ധി: എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പിലാക്കി കേന്ദ്രം 

 Web Desk    10 Mar 2026

രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക വിതരണ പ്രതിസന്ധി കേരളത്തിലെ ഗാർഹിക-വാണിജ്യ മേഖലകളെയും ബാധിക്കുന്നു. ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷത്തെത്തുടർന്ന് പാചകവാതക വിലയിൽ ഉണ്ടായ വർധനവും വിതരണത്തിലെ കുറവുമാണ് പ്രധാന വെല്ലുവിളിയാകുന്നത്.തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പിലാക്കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം നൽകിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.

പ്രതിസന്ധി നേരിടാൻ അധികമായി ഉൽപാദിപ്പിക്കുന്ന പാചകവാതകം പൂർണമായും ഗാർഹിക ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കാനാണ് കേന്ദ്ര തീരുമാനം. ഇറക്കുമതിചെയ്യുന്ന എൽപിജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഥമപരിഗണന നൽകാനും നിർദേശമുണ്ട്.പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി സിലിണ്ടർ ബുക്കിങ്ങുകൾക്കിടയിൽ 25 ദിവസത്തെ ഇടവേളയും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News