Drisya TV | Malayalam News

വിജയ്ക്ക് വീണ്ടും തിരിച്ചടി; ജനനായകൻ റിലീസ് നീളും

 Web Desk    9 Mar 2026

വിജയ് ചിത്രം 'ജനനായകൻ' റിലീസ് വീണ്ടും നീളുന്നു. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിക്ക് മുമ്പാകെയുള്ള പ്രദർശനം നീട്ടിവെച്ചതായി റിപ്പോർട്ടുകൾ. സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളിൽ ഒരാൾക്ക് ആരോഗ്യപ്രശ്നമുണ്ടായതിനെത്തുടർന്നാ ണ് നടപടികൾ മാറ്റിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ചിത്രം സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിക്ക് മുമ്പാകെ പ്രദർശിപ്പിക്കേണ്ടിയിരുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിന് ഇതുസംബന്ധിച്ച് നിർദേശം ലഭിച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ഒരംഗത്തിനുണ്ടായ ആരോഗ്യപ്രശ്നനത്തെത്തുടർന്ന് പ്രദർശനം മാറ്റുകയായിരുന്നു.

റിവൈസിങ് കമ്മിറ്റിയുടെ അനുമതി ലഭിച്ചാൽ വൈകാതെ തന്നെ ചിത്രം തിയേറ്ററിലെത്തിക്കാനായിരുന്നു നിർമാതാക്കളുടെ നീക്കം. ജനുവരി ഒൻപതിന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററിലെത്തിക്കാനായിരുന്നു നിർമാതാക്കളുടെ നീക്കം. ജനുവരി ഒൻപതിന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററിലെത്തേണ്ടതായിരുന്നു. സെൻസർ ബോർഡുമായുള്ള നിയമതർക്കം കാരണമാണ് റിലീസ് നീണ്ടത്.

  • Share This Article
Drisya TV | Malayalam News