Drisya TV | Malayalam News

ആഗോളതലത്തിൽ പണിമുടക്കി വീഡിയോ പ്ലാറ്റ്ഫോമായ യുറ്റ്യൂബ്

 Web Desk    18 Feb 2026

ആഗോളതലത്തിൽ പണിമുടക്കി വീഡിയോ പ്ലാറ്റ്ഫോമായ യുറ്റ്യൂബ്. 'Something Went Wrong സന്ദേശമാണ് യുറ്റ്യൂബ് തുറക്കുമ്പോൾ ഉപഭോക്താക്കൾക്ക് ദൃശ്യമാകുന്നത്. ഡൗൺഡിറ്റക്ടർ വെബ്സൈറ്റിൽ ഇതിനകം മൂന്ന് ലക്ഷത്തിലേറെ പേരാണ് യുറ്റ്യൂബ് ഉപയോഗിക്കുമ്പോൾ പ്രശ്നങ്ങൾ നേരിടുന്നുവെന്ന് റിപ്പോർട്ട് ചെയ്തത്. എക്സ് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലും യുട്യൂബിന്റെ പണിമുടക്ക് വലിയ ചർച്ചയായി.

അതേസമയം സംഭവത്തിൽ യുറ്റ്യൂബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. 'യുറ്റ്യൂബ് ഉപയോഗിക്കുമ്പോൾ നിങ്ങൾ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. ഞങ്ങളുടെ ടീം എന്താണ് പ്രശ്നമെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അപ്ഡേറ്റുകൾ ഇവിടെ പങ്കുവെക്കാം.'-ഇതാണ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ യുറ്റ്യൂബ് അറിയിച്ചത്.

പിന്നാലെ പ്രശ്ന്‌നം എന്താണെന്ന് കണ്ടെത്തിയെന്നും യുറ്റ്യൂബ് മറ്റൊരു പോസ്റ്റിലൂടെ അറിയിച്ചു. റെക്കമൻഡേഷൻ സിസ്റ്റത്തിലുണ്ടായ പ്രശ്നമാണ് ഹോംപേജിലും യുറ്റ്യൂബ് ആപ്പ്, യുറ്റ്യൂബ് മ്യൂസിക്, യുറ്റ്യൂബ് കിഡ്സ് എന്നിവിടങ്ങളിലും വീഡിയോകൾ കാണാതിരിക്കാൻ കാരണമെന്ന് യുറ്റ്യൂബ് അറിയിച്ചു. ഹോംപേജിലെ പ്രശ്നങ്ങൾ പരിഹരിച്ചുകഴിഞ്ഞുവെന്നും ബാക്കി പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും യുറ്റ്യൂബ് കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News