കെഎസ്ആർടിസിയിൽ പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് രൂപവത്കരിക്കുന്നു. ജീവനക്കാർക്കും ബന്ധുക്കൾക്കും ഭാഗമാകാം. പാട്ടിലും സംഗീതോപകരണങ്ങളുടെ ഉപയോഗത്തിലും പ്രാവീണ്യമുള്ളവർക്ക് അവസരം നൽകും.
തിരഞ്ഞെടുപ്പ് ഉടൻ ആരംഭിക്കും. താത്പര്യമുള്ളവർക്ക് വീഡിയോ അയയ്ക്കാം. മൂന്നു മിനിറ്റിൽ കുറയാത്തതും അഞ്ചു മിനിട്ടിൽ കൂടുതൽ ദൈർഘ്യമില്ലാത്തതുമായ വീഡിയോയാണ് വേണ്ടത്. ഇതിൽനിന്നു തിരഞ്ഞെടുക്കുന്നവർക്ക് അഭിരുചി തെളിയിക്കാൻ അവസരം നൽകും. ഇതിൽനിന്നാകും ട്രൂപ്പ് രൂപവത്കരിക്കുക.
മുൻപരിചയമുള്ളവർക്ക് ആ രേഖകളും സമർപ്പിക്കാം. കെഎസ്ആർടിസി സംഘടിപ്പിക്കുന്ന ബജറ്റ് ടൂറിസം യാത്രകളിൽ പങ്കാളികളായ ചില ജീവനക്കാർ പാടിയത് സാമൂഹികമാധ്യമങ്ങളിൽ വൻ പ്രചാരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഗാനമേള ട്രൂപ്പ് രൂപവത്കരിക്കുന്നതു പരിഗണിച്ചത്.