Drisya TV | Malayalam News

റേഷൻ കടകളെ മിനി മാവേലി സ്റ്റോറുകളാക്കുന്ന പദ്ധതി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പരിഗണനയിൽ  

 Web Desk    13 Sep 2025

റേഷൻ കടകളെ മിനി മാവേലി സ്റ്റോറുകളാക്കുന്ന പദ്ധതി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പരിഗണനയിൽ. റേഷൻ സാധനങ്ങൾ ലഭ്യമാക്കുന്നതിന് പുറമേയാണിത്.സപ്ലൈകോയുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് വ്യാപകമായി ലഭ്യമാക്കാനും റേഷൻ വ്യാപാരികൾക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനും സഹായിക്കും.

ഓണക്കാലത്ത് സപ്ലൈകോയുടെ വിപണി ഇടപെടൽ വൻ വിജയമായതോടെയാണ് പദ്ധതി ഗൗരവമായി പരിഗണിക്കുന്നത്. പദ്ധതി നടപ്പിലായാൽ അരി, പലവ്യഞ്ജനം ഉൾപ്പെടെയുള്ല എല്ലാം സാധനങ്ങളും കുറഞ്ഞ വിലയിലും സബ്‌സിഡി നിരക്കിലും റേഷൻ ഗുണഭോക്താക്കൾക്ക് ലഭിക്കും. സപ്ലൈകോ സബ്സിഡി സാധനങ്ങൾ നൽകുന്നതും റേഷൻ കാർഡുടമകൾക്കാണ്.

സപ്ലൈകോ സാധനങ്ങളുടെ വിപണനത്തിനായി സൗകര്യം ഒരുക്കുകയാണ് റേഷൻ കടക്കാർ ചെയ്യേണ്ടത്. സാധനങ്ങൾ സപ്ലൈകോ എത്തിക്കും. മുൻകൂട്ടി പണം നൽകേണ്ട, വിറ്റശേഷം പണമൊടുക്കിയാൽ മതിയാകും.സാധനങ്ങൾക്ക് വില കുതിച്ചുയരുമ്പോൾ സപ്ലൈകോ സബ്സിഡി നൽകി നടത്തുന്ന വിപണി ഇടപെടൽ റേഷൻ കടകളിലൂടെ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നതാണ് മറ്റൊരു മെച്ചം.

  • Share This Article
Drisya TV | Malayalam News