Drisya TV | Malayalam News

ജോബ്സ് പ്ലാറ്റ്ഫോം അവതരിപ്പിക്കാനൊരുങ്ങി ഓപ്പൺ എഐ

 Web Desk    9 Sep 2025

തൊഴിലുടമകളെ ശരിയായ ഉദ്യോഗാർഥികളിലേക്ക് എത്തിക്കുകയെന്ന ഉദ്ദേശത്തോടെ പുതിയ എഐ അധിഷ്ഠിത പ്ലാറ്റ്ഫോം അവതരിപ്പിക്കാനൊരുങ്ങുകയാണ് ഓപ്പൺ എഐ എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഓപ്പൺ എഐ ജോബ്സ് പ്ലാറ്റ്ഫോം എന്നായിരിക്കും ഈ സേവനത്തിന്റെ പേര്. 2026 പകുതിയോടെ അവതരിപ്പിക്കപ്പെടുമെന്ന് അറിയുന്നു.ഓപ്പൺ എഐയുടെ ആപ്ലിക്കേഷൻസ് സിഇഒ ഫിജി സിമോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തൊഴിൽ ദാതാക്കളുടെയും ഉദ്യോഗാർഥികളുടെയും ആവശ്യങ്ങൾ തമ്മിലുള്ള പൊരുത്തം കണ്ടെത്താൻ എഐയുടെ സഹായം തേടുകയാണ് ഈ പദ്ധതി. ചെറുകിട വ്യവസായങ്ങൾക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും വേണ്ടിയുള്ള സൗകര്യങ്ങളും ഉണ്ടാകുമെന്ന് സിമോ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News