വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ഗൂഗിളിന് ആശ്വാസമായി കോടതി വിധി. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവും ക്രോം ബ്രൗസറും കമ്പനി വിൽക്കേണ്ടതില്ലെന്ന് യുഎസ് ജില്ലാ ജഡ്ജി അമിത്ത് മേത്ത പറഞ്ഞു. ഡിഫോൾട്ട് സെർച്ച് എഞ്ചിനായി ഗൂഗിളിനെ നിലനിർത്താനുള്ള ആപ്പിളുമായുള്ള കരാർ ഗൂഗിളിന് തുടരുകയും ചെയ്യാം. എന്നാൽ ഓൺലൈൻ വിപണിയിൽ മത്സരം സൃഷ്ടിക്കുന്നതിന് സെർച്ച് ഡാറ്റ എതിരാളികളായ സ്ഥാപനങ്ങളുമായി ഗൂഗിൾ പങ്കിടേണ്ടിവരും.
സെർച്ചിലും അതുമായി ബന്ധപ്പെട്ട പരസ്യവിതരണത്തിലും ഗൂഗിൾ നിയമവിരുദ്ധമായ കുത്തക കയ്യാളുന്നുവെന്ന ഭരണകൂടത്തിന്റെ ആരോപണത്തെ തുടർന്ന് ആരംഭിച്ച അഞ്ച് വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.