Drisya TV | Malayalam News

ഡിജിറ്റൽ സിം കാർഡുകളായ ഇ-സിമ്മുകൾ ദുരുപയോഗം ചെയ്ത് സൈബർ തട്ടിപ്പുകൾ രാജ്യത്ത് വ്യാപകമാവുന്നു,മുന്നറിയിപ്പുമായി ​ഐ.ടി മന്ത്രാലയം

 Web Desk    3 Sep 2025

ഫോണിൽ സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ സിം കാർഡുകളായ ഇ-സിമ്മുകൾ (എംബഡഡ് സിം) ദുരുപയോഗം ചെയ്ത് സൈബർ തട്ടിപ്പുകൾ രാജ്യത്ത് വ്യാപകമാവുന്നതിനിടെ മുന്നറിയിപ്പുമായി ​ഐ.ടി മന്ത്രാലയം. കഴിഞ്ഞയാഴ്ച സമാനമായ തട്ടിപ്പിനിരയായ മുംബെ സ്വദേശിക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് നാലുലക്ഷം രൂപ നഷ്ടപ്പെട്ടത് വാർത്തയായിരുന്നു. ഇ-സിം തട്ടിയെടുത്ത് ഒ.ടി.പി (വൺ ടൈം പാസ്‍വേഡ്) കൈക്കലാക്കിയായിരുന്നു തട്ടിപ്പ്.

ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈംകോർഡിനേഷൻ സെന്റർ (14 സി) രാജ്യത്തെ പൗരൻമാർക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

  • Share This Article
Drisya TV | Malayalam News