ഐടി ഉപകരണങ്ങൾ അമിതമായി ചൂടാകുന്നത് തടയാൻ സ്വീകരിക്കുന്ന മാർഗങ്ങളെയാണ് ഡേറ്റ സെന്റ്റർ കൂളിംഗ് എന്ന് പറയുന്നത്. ഇതിനായി വലിയ തോതിൽ എനർജി ആവശ്യമായി വരാറുണ്ട്.ഇത്തരത്തിൽ ഡാറ്റാ സെൻ്ററുകളിലെ സെർവറുകളും റൂട്ടറുകളും കഠിനമായി പ്രവർത്തിക്കുമ്പോൾ ധാരാളം ചൂട് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. വലിയ അളവിൽ ജലം ഉപയോഗിച്ചാണ് സാധാരണയായി ഇത് തണുപ്പിക്കാർ. ചിലപ്പോൾ ജനങ്ങൾക്കുള്ള ജലവിതരണ പദ്ധതിയുടെ 25 ശതമാനത്തിലധികം വരെ ഈ പ്രക്രിയയ്ക്കായി ഉപയോഗപ്പെടുത്താറുണ്ട്. 2023-ൽ, തങ്ങളുടെ ഡാറ്റാ സെന്ററുകൾ തണുപ്പിക്കുന്നതിനായി 23 ബില്യൺ ലിറ്ററിലധികം ജലം ഉപയോഗിച്ചതായി ഗൂഗിൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതുകൊണ്ടുതന്നെ ഇതിനൊരു പരിഹാരം നിർദേശിച്ചിരിക്കുകയാണ് മുംബൈ ഐഐടിയിലെ ഗവേഷകസംഘം. ആഴക്കടലിലെ താപനില കുറഞ്ഞ വെള്ളം ഉപയോഗിച്ചുള്ള ശീതീകരണ സംവിധാനങ്ങൾക്ക് ഊർജ്ജ ഉപഭോഗം 79 ശതമാനം വരെ പരിഹരിക്കാനാകുമെന്നും, കാർബൺ ഡൈയോക്സിഡിൻ്റെ പുറംതള്ളൽ ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നുമാണ് ഐഐടി ബോംബെയുടെ പുതിയ പഠനം പറയുന്നത്. ഇത് പരമ്പരാഗത ശീതീകരണ രീതികളെ അപേക്ഷിച്ച് വേഗതയേറിയതും ഇക്കോ ഫ്രണ്ട്ലിയുമായ മാർഗമാണ്.
സമുദ്രശാസ്ത്രപരമായ ഡാറ്റ വിശകലനം ചെയ്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സിസ്റ്റർ ഐലൻഡ്സ് കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. ഇവിടെ 2,770 മീറ്റർ ആഴത്തിൽ വെള്ളം 18° സെൽഷ്യസ് എന്ന താപനില വർഷം മുഴുവനും നിലനിർത്തുന്നതായി സംഘം കണ്ടെത്തി. ഡേറ്റ സെന്ററുകളെ വർഷം മുഴുവനും തണുപ്പിക്കാൻ ഇത് അനുയോജ്യമാണ്.ഏകദേശം 2.78 കിലോമീറ്റർ നീളമുള്ള പൈപ്പ്ലൈൻ വഴി ജലം കരയിലേക്ക് എത്തിക്കുന്നതാണ് പദ്ധതിയുടെ ആദ്യപടി. ബയോഫൗളിംഗ് പോലുള്ള പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് കണക്കിലെടുത്ത് ഹൈ-ഡെൻസിറ്റി പോളിഎത്തിലീൻ (HDPE) പൈപ്പുകൾ ഉപയോഗിക്കാൻ സംഘം ശുപാർശ ചെയ്യുന്നുമുണ്ട്.