മുൻനിര എഐ ചാറ്റ്ബോട്ടുകൾക്കെല്ലാം തന്നെ ഇപ്പോൾ ശബ്ദത്തിൽ സംഭാഷണം നടത്താനാവുന്ന വോയ്സ് മോഡും ലഭ്യമാണ്. നമ്മളെല്ലാം പലകാര്യങ്ങളും ചാറ്റ്ജിപിടിയോട് ചോദിക്കാറുണ്ട്. മിക്ക ചോദ്യങ്ങൾക്കും ചാറ്റ് ജിപിടി ഉത്തരം നൽകുക തന്നെയാണ് ചെയ്യാറ്. എന്നാൽ ഇവിടെ ഒരു ഉപഭോക്താവിന്റെ ചോദ്യത്തിന് മുന്നിൽ ചാറ്റ് ജിപിടി പെട്ടു.
ഒന്ന് മുതൽ പത്ത് ലക്ഷം വരെ എണ്ണാനാണ് ഉപഭോക്താവ് ആവശ്യപ്പെട്ടത്. അതേ ചോദ്യം നമ്മളോട് ആരെങ്കിലും ആവശ്യപ്പെട്ടാൽ നമുക്കെന്താണ് തോന്നുക? അതേ 'മാനസികാവസ്ഥ'യിലായിരുന്നു ചാറ്റ് ജിപിടിയും. ഉപഭോക്താവിന്റെ ആവശ്യം അംഗീകരിച്ചാൽ പാടുപെടുമെന്ന നല്ല ധാരണ ചാറ്റ് ജിപിടിയ്ക്കുണ്ടായിരുന്നു.'തീർച്ചയായും എനിക്ക് അത് ചെയ്യാൻ കഴിയും. പക്ഷെ അതിന് ചിലപ്പോൾ കൂടുതൽ സമയം വേണ്ടിവരും.'എന്നായിരുന്നു ചാറ്റ്ജിപിടിയുടെ മറുപടി.