Drisya TV | Malayalam News

ആലപ്പുഴ ജിംഖാനയുടെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടു

 Web Desk    7 Jun 2025

വിഷു റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ആലപ്പുഴ ജിംഖാന.നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ആലപ്പുഴ ജിംഖാന'യുടെ ഒടിടി റിലീസ് കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ ഇപ്പോൾ. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടു.

ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുക്കിയ കോമഡി ആക്ഷൻ എന്റെർറ്റൈനെറാണ് ആലപ്പുഴ ജിംഖാന. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് രതീഷ് രവിയാണ്.സോണി ലിവിലൂടെയാണ് ആലപ്പുഴ ജിംഖാന ഒടിടിയിലെത്തുന്നത്. ജൂൺ 13 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

  • Share This Article
Drisya TV | Malayalam News